ഡാഷ് വിജയൻ്റെ പ്രകടനപത്രികയിലെ ചെറ്റത്തരം പൊളിച്ച് കിഫ. ഇടത് മുന്നണിയുടെ ബഫർ സോൺ കുരുക്കിനെതിരെ കിഫയുടെ 10 ചോദ്യങ്ങൾ.

ഡാഷ് വിജയൻ്റെ പ്രകടനപത്രികയിലെ ചെറ്റത്തരം പൊളിച്ച് കിഫ.  ഇടത് മുന്നണിയുടെ ബഫർ സോൺ കുരുക്കിനെതിരെ കിഫയുടെ 10 ചോദ്യങ്ങൾ.
Apr 9, 2026 10:35 AM | By PointViews Editor

മലയോര കർഷക പരമ്പരയിൽ നിന്ന് ഇനിയും വോട്ട് ചെയ്യാൻ പോകുന്നവർ ഇക്കാര്യങ്ങൾ ഒന്ന് വായിച്ചിട്ട് പോയാൽ ഭാവി നന്നാകും. ഡാഷ് വിജയൻ നേതൃത്വം നൽകുന്ന ഇടതു മുന്നണിയുടെ പ്രകടനപത്രികയിൽ നിങ്ങളേയും നിങ്ങളുടെ മക്കളേയും നിശബ്ദമായി കുടിയിറക്കുകയും നിഷ്കരുണം ദരിദ്രവാസികളാക്കുകയും ചെയ്യുന്ന വിധം ബഫർ സോൺ കുരുക്കിൽ പെടുത്തുമെന്ന് ആണ് പ്രഖ്യാപിച്ചത്. എന്നാൽ എതിർപ്പുയർന്നപ്പോൾ അതിൽ മാറ്റം വരുത്തിയെന്ന് എവിടെയോ പറഞ്ഞതല്ലാതെ വലിയ നിലപാട് മാറ്റമൊന്നും ഉണ്ടായിട്ടില്ല. മാത്രമല്ല പിൻവാങ്ങിയെന്ന് ഡാഷ് മുന്നണി പറഞ്ഞാലും വിശ്വസിക്കാൻ കൊള്ളില്ല. നാവെടുത്താൽ നുണ പറയുകയും ബിജെപിക്ക് നക്കിക്കൊടുക്കുകയും ചെയ്യുന്ന പണിയാണ് ഡാഷ് വിജയനും മുന്നണിക്കുമുള്ളത് എന്ന് മറക്കണ്ട. ജനാധിപത്യത്തിൻ്റെ ശ്വാസോഛ്വാസം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിൽ വോട്ട് ചെയ്യാതെ വീട്ടിലിരിക്കാതെ നിർബന്ധമായും മലയോര കർഷകരും ജനങ്ങളും പോളിങ് ബൂത്തിൽ പോയി ഡാഷ് വിജയൻ്റെ മുന്നണിക്കും ഏടാകൂടം ശോഭയുടെ മുന്നണിക്കും എതിരെ വോട്ട് ചെയ്യണം. അതിനുള്ള കാരണം കിഫ എന്ന കർഷക സംഘടന കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. വായിക്കുക.

1.പ്രകടനപത്രിക തിരുത്തുന്നതിന് മുൻപ് LDF പറഞ്ഞിരുന്നത് വനത്തിനുള്ളിലാണ് ബഫർ സോൺ കൊണ്ടുവരാൻ ഞങ്ങൾ ആലോചിക്കുന്നത് എന്നാണ്. അങ്ങനെയാണെങ്കിൽഏതു നിയമപ്രകാരമാണ് വനത്തിനുള്ളിൽ ബഫർ സോൺ കൊണ്ടുവരുവാൻ എൽഡിഎഫ് ആലോചിച്ചിരുന്നത് എന്ന് വ്യക്തമാക്കുക


തിരുത്തലിനു ശേഷം 50 ആം പോയിന്റിൽ ഇങ്ങനെ പറയുന്നു. "കോർ ബഹർ സോണുകൾ സംബന്ധിച്ച് ജനഹിതം മുൻനിർത്തി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിനും മുന്നിൽ അവതരിപ്പിക്കും. ബഫർ സോണുകളിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങൾ ആയിരിക്കും നടപ്പിലാക്കുക. ഇങ്ങനെ മനുഷ്യ വന്യജീവി സങ്കർഷം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും"


2. ബഫർ സോണിൽ എന്താണ് എൽഡിഎഫ് ഉദ്ദേശിക്കുന്ന ജനഹിതം? ഞങ്ങളുടെ പറമ്പിൽ ബഫര്‍ സോൺ കൊണ്ടുവരണമെന്ന് നാട്ടുകാർ ആരെങ്കിലും എൽഡിഎഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ ?

3.എല്ലാ വനമേഖലകൾക്ക് ചുറ്റും ബഫർ സോൺ വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ ആയതിന്റെ രേഖകൾ പുറത്തുവിടുക


4.ഇല്ലെങ്കിൽ എന്തുകൊണ്ടാണ് ഈ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിനും മുന്നിൽ അവതരിപ്പിക്കും എന്നു പറയുന്നത്?


5.ബഫർ സോണുകളിൽ പ്രദേശവാസികളെ വിശ്വാസത്തിൽ എടുത്തുകൊണ്ടുള്ള നിയന്ത്രണങ്ങൾ ആയിരിക്കും നടപ്പിലാക്കുക എന്ന് പറയുമ്പോൾ ഈ ബഫർ സോൺ വരുന്നത് വനത്തിന് വെളിയിലുള്ള ജനവാസ കേന്ദ്രങ്ങളി ലാണ് എന്ന് വ്യക്തമല്ലേ?


6.വനത്തിനുള്ളിലാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെങ്കിൽ അതിനെന്തിനാണ് പ്രദേശവാസികളുടെ അനുവാദം വാങ്ങുന്നത്? അത് ചെയ്യാനുള്ള അധികാരം ഫോറസ്റ്റ് നിയമപ്രകാരം നിലവിൽ സർക്കാരിന് ഇല്ലേ ?


7.ബഫർ സോൺ കൊണ്ടുവന്നാൽ വന്യജീവി ശല്യം കുറയുമെന്ന് ഏതു പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് LDF പറയുന്നത്?


8.അഞ്ചാം അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ നയരേഖയിൽ എഴുതിയിരുന്നതുപോലെ പശ്ചിമഘട്ടത്തിൽ വൻതോതിൽ കയ്യേറ്റം നടക്കുകയാണ് എന്ന നുണയും അത് തടയാൻ കോർ സോണും, ബഫർ സോണും, മാനിപ്പുലേഷൻ സോണും ഉണ്ടാക്കണം എന്ന നയവും അതുപോലെ തന്നെ കോപ്പി അടിച്ചു LDF പ്രകടനപത്രിയിൽ ഉൾപ്പെടുത്തുകയല്ലേ ഉണ്ടായത്?


9.ഐറ്റം നമ്പർ 736 ഇൽ പറയുന്ന പരിസ്ഥിതി ദുർബല ചെരുവകൾ (ESS) എന്നാൽ എന്താണ്? എന്തൊക്കെ നിയന്ത്രണങ്ങളാണ് അവിടെ നിങ്ങൾ ഉദ്ദേശിക്കുന്നത്?


10.ഇങ്ങനെ മലയോര മേഖലകളെ ഹോൾസൈൽ ആയി വനമാക്കി മാറ്റാൻ നയങ്ങൾ ഒളിച്ചുകടത്താൻ ശ്രമിക്കുന്നത് കാർബൻ ഫണ്ടിന്റെ മണി കിലുക്കത്തിൽ അല്ലെ? എത്ര കിട്ടി ഒറ്റുപണം?


കിഫയുടെ ചോദ്യങ്ങൾ കൃത്യമാണ്. ഉത്തരങ്ങൾ ഉണ്ടാവില്ല. അഥവാ ഉണ്ടായാൽ തന്നെ ബബ്ബബ്ബയും കുറേ വളിച്ച ഡാഷ് ഡയലോഗും മാത്രമായിരിക്കും. കൂവിതോൽപിക്കാൻ നടക്കുന്ന നാണംകെട്ട അടിമകളുടെ ഉന്മാദം കണ്ട് വോട്ട് അരിവാളിൽ കുത്തിയാൽ അത് സ്വന്തം കുടുംബത്തിൻ്റെ അടിവേരിന് കോടാലി വയ്ക്കുന്ന പണിയാണെന്ന് ഓർത്തുകൊണ്ട് ഉടൻ വോട്ട് ചെയ്യൂ.ഡാഷ് വിജയൻ്റെ ഡാഷ് മുന്നണിയേയും നാട്ടുകാരെ നക്കികളാക്കുന്ന ശോഭ പാർട്ടിയേയും കേരളത്തിൽ നിന്ന് തൂത്തെറിയൂ.

Kifa exposes the flaws in Dash Vijayan's manifesto. Kifa's 10 questions against the Left Front's buffer zone issue.

Related Stories
നിതിൻ രാജിൻ്റെ മരണം: പ്രിൻസിപ്പൽ വിഴുങ്ങുന്നത് എന്തൊക്കെ? ദിശ പ്രവർത്തകൻ ദിനു വെയിൽ ചോദിക്കുന്നു.

Apr 22, 2026 06:36 PM

നിതിൻ രാജിൻ്റെ മരണം: പ്രിൻസിപ്പൽ വിഴുങ്ങുന്നത് എന്തൊക്കെ? ദിശ പ്രവർത്തകൻ ദിനു വെയിൽ ചോദിക്കുന്നു.

നിതിൻ രാജിൻ്റെ മരണം: പ്രിൻസിപ്പൽ വിഴുങ്ങുന്നത് എന്തൊക്കെ? ദിശ പ്രവർത്തകൻ ദിനു വെയിൽ...

Read More >>
സ്ത്രീകളെ ഉപകരണങ്ങളായി കാണുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്ന് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി.

Apr 22, 2026 02:15 PM

സ്ത്രീകളെ ഉപകരണങ്ങളായി കാണുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്ന് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി.

സ്ത്രീകളെ ഉപകരണങ്ങളായി കാണുന്ന പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്ന് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ...

Read More >>
കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയതിനെതിരെ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ സിപിഎം നേതാവിനെതിരെ എഫ്ഐആർ.

Apr 17, 2026 11:01 PM

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയതിനെതിരെ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ സിപിഎം നേതാവിനെതിരെ എഫ്ഐആർ.

കെപിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വ്യാജക്കത്ത് ഉണ്ടാക്കിയ സംഭവത്തിൽ സണ്ണി ജോസഫ് എംഎൽഎ നൽകിയ പരാതിയിൽ മുൻ കോൺഗ്രസ് നേതാവും കൊട്ടിയൂർ സ്വദേശിയുമായ...

Read More >>
വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു?

Apr 15, 2026 07:38 PM

വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു?

വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന്...

Read More >>
4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

Apr 10, 2026 09:06 AM

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും വിശ്വാസ്യതയും.

4366 ക്യാമറകൾ; നോക്കിയിരിക്കാൻ തോനെ ആളുകൾ. ഫലം വരുമ്പോൾ അറിയാം ഇലക്ഷൻ കമ്മിഷൻ്റെ സത്യസന്ധതയും...

Read More >>
കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

Apr 10, 2026 06:31 AM

കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ 78.60 ശതമാനം പോളിങ്, കൂടുതൽ മട്ടന്നൂരിൽ; കുറവ്...

Read More >>
Top Stories